ഒമാനില്‍ വാഹനത്തിന് തീപിടിച്ചു, ആളപായമില്ല

news image
Feb 22, 2024, 11:35 am GMT+0000 payyolionline.in

മസ്‌കറ്റ്: ഒമാനില്‍ വാഹനത്തിന് തീപിടിച്ചു. ശർഖിയ ഗവര്‍ണറേറ്റില്‍ ഇബ്രാ വിലായത്തിലാണ് വാഹനത്തിന് തീപിടിച്ചത്. ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്  ആംബുലന്‍സ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ പരിക്കുകളോ ആളപായമോ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 

അതേസമയം മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ അമിറാത്ത് വിലായത്തിലെ ജബൽ റോഡിൽ ഉണ്ടായ വാഹനാപകടത്തില്‍ ട്രക്ക് ഡ്രൈവർ മരിച്ചു. അമിറാത്തിൽ നിന്നും ജബൽ വഴി ബൗഷറിലേക്കുള്ള റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് മറ്റു വാഹങ്ങളുമായി കൂട്ടിയിടിക്കുകയും തീപിടിക്കുകയുമായിരുന്നെന്ന് സിവിൽ ഡിഫൻസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ട്രക്ക് ഡ്രൈവർ മരണപെട്ടതായും സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe