ഒമിക്രോൺ ഭീതിയിൽ തകർന്നടിഞ്ഞ് ഓഹരിവിപണി; സെൻസെക്സ് 1100ലേറെ പോയന്‍റ് നഷ്ടം

news image
Dec 20, 2021, 12:00 pm IST payyolionline.in

മു​ംബൈ: ഒമിക്രോൺ ഭീതിയിൽ തകർന്നടിഞ്ഞ്​ ഓഹരിവിപണി. രാവിലെ 9.45ഓടെ സെൻസെക്​സ്​ 1108 പോയന്‍റ്​ ഇടിഞ്ഞ്​ 55,903ലും നിഫ്​റ്റി 339 പോയന്‍റ്​ ഇടിഞ്ഞ്​ 16,646ലുമെത്തി. ആഭ്യന്തര ഓഹരിവിപണിയിലെ ഈ വർഷത്തെ ഏറ്റവും വലിയ വീഴ്ചകളിലൊന്നാണിത്​​.

 

 

 

 

 

 

 

 

 

 

 

 

 

 

ഏഷ്യൻ ഓഹരിവിപണികളില്ലെല്ലാം നഷ്​ട​ത്തോടെയാണ്​ തുടക്കം. എണ്ണവിലയിലും ഇടിവുണ്ടായി. ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളും ലോക്​ഡൗൺ ഏർപ്പെടുത്തിയതും ആഗോള സമ്പദ്​വ്യവസ്​ഥ മന്ദഗതിയിലാകുമെന്ന ഭയവുമാണ്​ തകർച്ചക്ക്​ കാരണം. ഒന്നരവർഷത്തിനിടെ ആദ്യമായി ചൈന വായ്​പ നിരക്ക്​ കുറച്ചതും ഏഷ്യൻ സൂചികകളെ പ്രതികൂലമായി ബാധിച്ചു.

ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ സമ്പദ്​ വ്യവസ്​ഥകളുടെ വീണ്ടെടുക്കലിനെ ദോഷകരമായി ബാധിക്കുമെന്നും നിക്ഷേപകർ ആശങ്കപ്പെടുന്നു.

ഓഹരി വിപണിയിലെ എല്ലാ മേഖലകളിലും വിൽപന സമ്മർദ്ദം കാണാം. ബാങ്കിങ്​, ഓട്ടോമൊബൈൽ, ഐ.ടി, റിയൽ എസ്​റ്റേറ്റ്​ മേഖലകളിലെല്ലാം തന്നെ ഇടിവ്​ രേഖപ്പെടുത്തി.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe