ഒമിക്രോൺ ഭീതി; യു.പിയിലെത്തിയ ഒരു വിദേശിക്ക് കൂടി കോവിഡ്

news image
Nov 30, 2021, 10:01 am IST payyolionline.in

ലഖ്​നോ: ലോകത്ത്​ കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതി വിതക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെത്തിയ ഒര​ു വിദേശിക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു.

ആസ്ട്രിയയിൽനിന്ന്​ ഉത്തർപ്രദേശിലെ വൃന്ദാവനിലെത്തിയ 41കാരിയായ യുവതിക്കാണ്​ രോഗം. ഇതോടെ മഥുരയിൽ​ ​േകാവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിയുന്ന വിദേശികളുടെ എണ്ണം നാലായി.

 

 

നേരത്തേ, സ്​പെയിൻ, സ്വിറ്റ്​സർലൻറ്​, ആസ്​ട്രിയ എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്നുപേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. നാലുപേരും രണ്ടാഴ്​ച നീണ്ട വൃദ്ധാവൻ സന്ദർശനത്തിന്​ എത്തിയവരായിരുന്നു. മടങ്ങിപോകുന്നതിന്​ മുമ്പ്​ കോവിഡ്​ പരിശോധന നടത്തുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ 15ദിവസത്തിനിടെ 1000ത്തോളം ​േപർ വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നായി മുംബൈയിലെത്തിയതായി അധികൃതർ അറിയിച്ചു. ഒമിക്രോൺ വകഭേദം ആദ്യം റിപ്പോർട്ട്​ ചെയ്​ത പ്രദേശമായ​ ദക്ഷിണാഫ്രിക്കയിൽനിന്ന്​ ഉൾപ്പെടെയുള്ളവരാണ്​ ഇവർ. ഇതുവരെ 466 ​േപരുടെ പട്ടിക വിമാനത്താവള അതോറിറ്റി കൈമാറിയിട്ടുണ്ടെന്നും ഇതിൽ 100ഓളം പേരുടെ സാമ്പിളുകൾ ശേഖരിച്ചതായും അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe