ഒമിക്രോൺ ഭീതി; വിമാന സർവിസുകൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെജ്രിവാളിന്‍റെ കത്ത്

news image
Nov 30, 2021, 1:58 pm IST payyolionline.in

ന്യൂഡൽഹി: ലോകത്ത്​ ഒമിക്രോൺ ഭീതി വിതക്കു​േമ്പാൾ ഇന്ത്യ അന്തരാഷ്​ട്ര വിമാന സർവിസുകൾ റദ്ദാക്കാത്തതിൽ പ്രതിഷേധവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. ഒമ​ിക്രോൺ വകഭേദം റിപ്പോർട്ട്​ ചെയ്​ത രാജ്യങ്ങളിൽനിന്നുളള അന്താരാഷ്​ട്ര വിമാന സർവിസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ കെജ്​രിവാൾ പ്രധാനമന്ത്രി ന​േ​രന്ദ്രമോദിക്ക്​ ക​ത്തെഴുത​ി. കാലതാമസം എടുക്കു​ന്തോറും പ്രത്യാഘാതം ഗുരുതരമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കത്തിന്‍റെ പകർപ്പ്​ കെജ്​രിവാൾ ട്വിറ്ററിൽ പങ്കുവെച്ചു.

 

 

 

കഴിഞ്ഞ ഒന്നര വർഷമായി രാജ്യം കൊറോണ വൈറസിനോട്​ പൊരുതിക്കൊണ്ടിരിക്കുന്നു. ലക്ഷകണക്കിന്​ കോവിഡ്​ പോരാളികളുടെ കഠിനപ്രയത്​നത്തിന്‍റെ ഫലമായി രാജ്യം കൊറോണ വൈറസിൽനിന്ന്​ മുക്തി നേടി. പുതിയ വകഭേദം ആശങ്ക സൃഷ്​ടിക്കുന്ന സാഹചര്യത്തിൽ തടയാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കണം.

ഒമിക്രോൺ ബാധിത പ്രദേശങ്ങളിൽനിന്ന്​ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിമാന സർവിസുകൾ നിർത്തിവെച്ചു. അടിയന്തരമായി ഈ രാജ്യങ്ങളിൽനിന്നുള്ള വിമാനസർവിസുകൾ വിലക്കണമെന്ന്​ ഞാൻ അഭ്യർഥിക്കുന്നു. ഇതിൽ വരുന്ന ​ഓരോ കാലതാമസവും പ്രത്യാഘാതം വർധിപ്പിക്കും -കെജ്​രിവാൾ കത്തിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe