ഒമ്പതാം ക്ലാസ് പ്രവേശനം: പരീക്ഷാതീയതി പുതുക്കി നവോദയ വിദ്യാലയം

news image
Jan 15, 2021, 12:47 pm IST

ദില്ലി: ഒമ്പതാം ക്ലാസ്സ് പ്രവേശനപരീക്ഷാത്തീയതി പുതുക്കി നവോദയ വിദ്യാലയ സമിതി. നേരത്തെ ഫെബ്രുവരി 13-ന് നടത്താനിരുന്ന പരീക്ഷ ഫെബ്രുവരി 24-ലേക്കാണ് മാറ്റിയിരിക്കുന്നത്. സർക്കാർ/ സർക്കാർ അംഗീകൃത സ്കൂളിൽ നിന്ന് എട്ടാംക്ലാസ്സ് വിജയിച്ച വിദ്യാർഥികൾക്കാണ് ഒമ്പതാംക്ലാസ്സ് പ്രവേശന പരീക്ഷയെഴുതാൻ യോഗ്യത.

13നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് അപേക്ഷിക്കാനർഹത. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാകും പരീക്ഷ. പരീക്ഷയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് നവോദയ ഹെൽപ് ഡെസ്ക് നമ്പറായ 0210-2975754-ൽ ബന്ധപ്പെടാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe