പയ്യോളി: അന്തരിച്ച പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ ജന്മദിനത്തിൽ തൈ നട്ടു. പയ്യോളി ജെസിഐയുടെ നേതൃത്വത്തിലാണ് റെയിൽവെ സ്റ്റേഷൻ പരിസരത്ത് ‘ഒരു തൈ നടാം അമ്മയ്ക്ക് വേണ്ടി ‘ എന്ന പരിപാടി നടന്നത്. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ തൈ നട്ടു ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജെസിഐ സെക്രട്ടറി ജയേഷ് ഗായത്രി സ്വാഗതം പറഞ്ഞു. ജെസിഐ പ്രസിഡൻ്റ് അജ്മൽ മാടായി അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് റെയിൽവെ കൊമേർഷ്യൽ ക്ലാർക്ക് ആദിത്യ കിരൺ, ജെസി എൻ കെ രമേഷ്, ജെ സി ജിതേഷ് എംപി, ജെസി പിടി വിനോദ്, ജെസി ആര് ടി നസിഹ അജ്മൽ , ജെസി അസീസ്, ജെസി ഗഫൂർ, ജെസി ഫൈസൽ കെ എന്നിവർ സംസാരിച്ചു. ഷൈജൽ സഫാത്ത് നന്ദിയും പറഞ്ഞു.