കൊച്ചി∙ കേരള കോൺഗ്രസിൽനിന്നു രാജിവച്ച ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ജോണി നെല്ലൂർ വർക്കിങ് ചെയർമാനും എൻ.വി.അഗസ്റ്റിൻ ചെയർമാനുമായാണു ‘നാഷനൽ പ്രോഗ്രസീവ് പാർട്ടി’ (എൻപിപി) രൂപീകരിച്ചത്. ഒരു പാർട്ടിയോടും അടുപ്പമില്ലെന്നും ഒരു പാർട്ടിയുടെ കീഴിലും പ്രവർത്തിക്കില്ലെന്നും ജോണി നെല്ലൂർ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.ദേശീയ ന്യൂനപക്ഷ കമ്മിഷൻ മുൻ അംഗവും കത്തോലിക്കാ കോൺഗ്രസ് മുൻ ഗ്ലോബൽ അധ്യക്ഷനുമാണ് പാർട്ടി ചെയർമാൻ വി.വി.അഗസ്റ്റിൻ. റബർ ഫാർമേഴ്സ് ഫെഡറേഷൻ എന്ന സംഘടനയുടെ അധ്യക്ഷൻ കൂടിയാണ് അദ്ദേഹം. കേരള കോൺഗ്രസ് വിട്ട ഉടുമ്പൻചോല മുൻ എംഎൽഎ കൂടിയായ മാത്യു സ്റ്റീഫൻ, കെ.ഡി.ലൂയിസ് എന്നിവർ വൈസ് ചെയർമാൻമാരാണ്.
‘ഒരു പാർട്ടിയോടും അടുപ്പമില്ല’: ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു
Apr 22, 2023, 9:01 am GMT+0000
payyolionline.in
പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് പണംകവർന്ന കേസ്: മീശ വിനീതിനെയും കൂട് ..
കേരളത്തിന്റെ വന്ദേഭാരതിനുള്ള ടൈംടേബിൾ റെഡി; ഷൊർണൂരിൽ സ്റ്റോപ്, വ്യാഴാഴ്ച സർവീ ..