പയ്യോളി : നാടകം എന്ന വാക്ക്അസംബന്ധമാണെന്നും അശ്ലീല പദപ്രയോഗമാണെന്നും വിലയിരുത്തി ജനാധിപത്യ വിരുദ്ധ പട്ടികയിൽ ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖലാ കമ്മറ്റി പ്രതിഷേധിച്ചു.
പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച നാടക കലാകാരന്മാരുടെ കൂട്ടായ്മ ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ഒരോ നാടകവും ഒരോ സമര പ്രഖ്യാപനങ്ങളാണ്.വി.പി.ടി രാമചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന കൂട്ടായ്മ നാടകകൃത്തും സാഹിത്യകാരനുമായ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. മേലടി മുഹമ്മദ്, പ്രേമൻ മുചുകുന്ന്,ജില്ലാ കമ്മറ്റി അംഗം മഹമൂദ് മൂടാടി എന്നിവർ സംസാരിച്ചു. ഭാവി പ്രവർത്തനം ജയൻ മൂരാട് അവതരിപ്പിച്ചു.മേഖലാ സെക്രട്ടറി മുദ്ര ചന്ദ്രൻ സ്വാഗതവും അഷറഫ് പുഴക്കര നന്ദിയും പറഞ്ഞു.