ഒറ്റമൂലി വൈദ്യന്‍റെ കൊലപാതകം: പ്രതിക്ക് നിയമസഹായം നല്‍കിയിരുന്നത് മുന്‍ എസ്ഐ, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

news image
May 12, 2022, 10:44 am IST payyolionline.in

മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്‍റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. നേരത്തെ പല സംഭവങ്ങളിലും തനിക്ക് നിയമോപദേശം നല്‍കിയത് മുന്‍ എസ്ഐ ആണെന്ന് മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ് പൊലീസിന് മൊഴി നല്‍കി. ഷൈബിന്‍ ഉള്‍പ്പെട്ട കേസുകളില്‍ മുന്‍ എസ്ഐക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് ഇപ്പോള്‍ പൊലീസ് പരിശോധിക്കുകയാണ്. ഇതിനിടെ, ഷൈബിന്‍റെ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

വലിയ തോതില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന വ്യക്തിയാണ് ഷൈബിന്‍.  കഴിഞ്ഞ 10 വര്‍ഷത്തിനിടെ വലിയ സാമ്പത്തിക വര്‍ധനയാണ് ഇയാള്‍ക്ക് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു തന്നെ ബാഹ്യമായ ചില സഹായങ്ങള്‍ ഇല്ലാതെ ഇത്ര ചെറിയ കാലത്തിനുള്ളില്‍ വലിയ സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ കഴിയില്ല. ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അതോടൊപ്പം മുന്‍ എസ്ഐയെ കുറിച്ചുള്ള ഷൈബിന്‍റെ മൊഴിയും നിര്‍ണായകമാണ്. ഉദ്യോഗസ്ഥന്‍റെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

 

ഷൈബിൻ അഷ്റഫിന്റെ സ്വത്ത് തേടി അന്വേഷണം, 300 കോടിയുടെ ആസ്തിയെന്ന് പൊലീസ്. ഒറ്റമൂലി വൈദ്യന്റെ  കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ വൻ സ്വത്ത്‌ സാമ്പാദനം തേടി പൊലീസ്.300 കോടിയോളം രൂപയുടെ സ്വത്ത്‌ ഇയാൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക് . ഈ സാമ്പത്തിക വളർച്ച പത്തു വർഷത്തിനിടെയാണ്. നിലമ്പൂരിലെ വീട് വാങ്ങിയത് 2 കോടിയിലേറെ രൂപക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ആഡംബരവാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട് . ഇയാൾ കൂടുതൽ കൊലപാതകങ്ങൾ നടത്തിയോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഷൈബിൻ അതിബുദ്ധിമാനായ കുറ്റവാളിയെന്നും പൊലീസ് പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe