
കൊയിലാണ്ടി: ഒൻപത് വയസ്സുകാരിക്കു ലൈംഗിക പ്രദർശനം നടത്തിയ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും. തീക്കുനി സ്വദേശി തയ്യുള്ള പറമ്പിൽ രജീഷ് (35 ) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി.അനിൽ
പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.

2019 ൽ ആണ് കേസ് ആസ്പദമായ സംഭവം നടന്നത് വീട്ടിൽ രാവിലെ ഇരുന്നു പഠിക്കുക ആയിരുന്ന ബാലികക്ക് പ്രതി റോഡിൽ നിന്നു ലൈംഗിക പ്രദർശനം നടത്തിയത്. ബാലിക രക്ഷിതാക്കളോട് കാര്യം പറയുകയും അവർ പിന്നീട് പരാതി കൊടുക്കുകയും ആയിരുന്നു. കുറ്റ്യാടി സബ്ബ് ഇൻസ്പെക്ടർ പി റഫീഖ് ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി..