പന്തിരിക്കരയിലെ ഓട്ടോസ്റ്റാൻഡ് പ്രശ്‌നം: സി.ഐ.ടി.യു. നിലപാടിൽ പ്രതിഷേധിച്ചു

news image
Feb 22, 2021, 9:03 am IST

പേരാമ്പ്ര : പന്തിരിക്കരയിലെ ഓട്ടോസ്റ്റാൻഡ് പുനഃസ്ഥാപിക്കുന്നതിനുവേണ്ടി നടത്തിയ സംയുക്ത സമരത്തിൽനിന്നും പിന്മാറി തൊഴിലാളികളെ സി.ഐ.ടി.യു. വഞ്ചിച്ചുവെന്നാരോപിച്ച് മറ്റ് തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ഐ.എൻ.ടി.യു.സി., ബി.എം.എസ്., എസ്.ടി.യു. എന്നീ യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു യോഗം. സ്വകാര്യവ്യക്തിക്ക് ലഭിച്ച ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെരുവണ്ണാമൂഴി പോലീസ് സ്റ്റാൻഡ് ഒഴിപ്പിച്ചിരുന്നു.

ഇതിനെതിരേ എല്ലാ തൊഴിലാളികളും സംയുക്തമായി അഞ്ചു ദിവസത്തോളം പണിമുടക്കുകയും ചെയ്തു. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് ധർണ നടത്താനും തീരുമാനിച്ചിരുന്നു. ഇതിനിടെ സമരത്തിൽനിന്നും പൊടുന്നനെ സി.ഐ.ടി.യു.ക്കാർ പിന്മാറുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിനോദൻ കല്ലൂർ അധ്യക്ഷത വഹിച്ചു.ജിതേഷ് മുതുകാട് ഉദ്‌ഘാടനം ചെയ്തു. വി.പി. നിസാർ, രാജൻ കോട്ടേരി, പി.കെ. റഹീം,മൂസ കോത്തമ്പ്ര, റഷീദ് കുനിയിൽ, സുരേഷ് എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe