ഓണം വാരാഘോഷ സമാപനം; നഗരത്തില്‍ ഗതാഗത ക്രമീകരണം

news image
Sep 2, 2023, 5:14 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന ക​വ​ടി​യാ​ര്‍മു​ത​ല്‍ കി​ഴ​ക്കേ​കോ​ട്ട ഈ​ഞ്ച​ക്ക​ല്‍വ​രെ​യു​ള്ള റോ​ഡി​ലും ന​ഗ​ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന റോ​ഡു​ക​ളി​ലും ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടു​മു​ത​ല്‍ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ര്‍പ്പെ​ടു​ത്തി. ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന ക​വ​ടി​യാ​ർ – വെ​ള്ള​യ​മ്പ​ലം – മ്യൂ​സി​യം -ആ​ർ.​ആ​ർ ലാ​മ്പ് – പാ​ള​യം – സ്പെ​ൻ​സ​ർ- സ്റ്റാ​ച്യു – ആ​യു​ർ​വേ​ദ കോ​ള​ജ് – ഓ​വ​ർ​ബ്രി​ഡ്ജ്- പ​ഴ​വ​ങ്ങാ​ടി – കി​ഴ​ക്കേ​കോ​ട്ട- വെ​ട്ടി​മു​റി​ച്ച കോ​ട്ട- മി​ത്രാ​ന​ന്ദ​പു​രം- പ​ടി​ഞ്ഞാ​റേ​കോ​ട്ട – ഈ​ഞ്ച​യ്ക്ക​ൽ വ​രെ​യു​ള്ള റോ​ഡി​ൽ യാ​തൊ​രു​വി​ധ​ത്തി​ലു​മു​ള്ള വാ​ഹ​ന​പാ​ർ​ക്കി​ങ്ങും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഇ​ട​റോ​ഡു​ക​ളി​ലും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യാ​ൻ പാ​ടി​ല്ല. അ​ന​ധി​കൃ​ത​മാ​യി പാ​ര്‍ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളെ റി​ക്ക​വ​റി വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് നീ​ക്കം​ചെ​യ്യും. നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ള്‍ കി​ഴ​ക്കേ​കോ​ട്ട – വെ​ട്ടി​മു​റി​ച്ച​കോ​ട്ട വ​ഴി ഈ​ഞ്ച​ക്ക​ല്‍ ബൈ​പ്പാ​സി​ല്‍ പ്ര​വേ​ശി​ക്കു​ന്ന സ​മ​യം ഈ​ഞ്ച​ക്ക​ല്‍ ഭാ​ഗ​ത്തു​നി​ന്ന്​ മി​ത്രാ​ന​ന്ദ​പു​രം ഭാ​ഗ​ത്തേ​ക്കോ അ​ട്ട​ക്കു​ള​ങ്ങ​ര ഭാ​ഗ​ത്തേ​ക്കോ യാ​തൊ​രു വാ​ഹ​ന​ങ്ങ​ളും ക​ട​ത്തി​വി​ടി​ല്ല.

 

 

വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ടു​ന്ന വി​ധം

• എം.​സി റോ​ഡി​ൽ​നി​ന്ന് ത​മ്പാ​നൂ​ർ/ കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ മ​ണ്ണ​ന്ത​ല​നി​ന്ന്​ തി​രി​ഞ്ഞ് കു​ട​പ്പ​ന​ക്കു​ന്ന് – പേ​രൂ​ർ​ക്ക​ട – പൈ​പ്പി​ൻ​മൂ​ട് -ശാ​സ്ത​മം​ഗ​ലം- ഇ​ട​പ്പ​ഴി​ഞ്ഞി-​ജ​ഗ​തി – തൈ​ക്കാ​ട് വ​ഴി​യോ പ​രു​ത്തി​പ്പാ​റ-​മു​ട്ട​ട-​അ​മ്പ​ല​മു​ക്ക്-​ഊ​ള​മ്പാ​റ-​ശാ​സ്ത​മം​ഗ​ലം വ​ഴി​യോ പോ​ക​ണം.

• ദേ​ശീ​യ​പാ​ത​യി​ൽ ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ള്ളൂ​ര്‍ വ​ഴി ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്ളൂ​ർ – മെ​ഡി​ക്ക​ൽ കോ​ള​ജ് – ക​ണ്ണ​മ്മൂ​ല – പാ​റ്റൂ​ർ – വ​ഞ്ചി​യൂ​ർ-​ഉ​പ്പി​ടാം​മൂ​ട്-​ത​ക​ര​പ്പ​റ​മ്പ് ഫ്ലൈ​ഓ​വ​ർ-​കി​ള്ളി​പ്പാ​ലം വ​ഴി.

• നെ​ടു​മ​ങ്ങാ​ടു​നി​ന്ന്​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പേ​രൂ​ർ​ക്ക​ട – പൈ​പ്പി​ൻ​മൂ​ട് – ശാ​സ്ത​മം​ഗ​ലം – ഇ​ട​പ്പ​ഴി​ഞ്ഞി- എ​സ്.​എം.​സി – വ​ഴു​ത​ക്കാ​ട് – തൈ​ക്കാ​ട് വ​ഴി​യോ പേ​രൂ​ർ​ക്ക​ട – പൈ​പ്പി​ൻ​മൂ​ട് – ശാ​സ്ത​മം​ഗ​ലം – ഇ​ട​പ്പ​ഴി​ഞ്ഞി -ജ​ഗ​തി -മേ​ട്ടു​ക്ക​ട വ​ഴി​യോ പോ​കേ​ണ്ട​താ​ണ്.

• പേ​ട്ട ഭാ​ഗ​ത്തു​നി​ന്ന്​ ത​മ്പാ​നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വ​ഞ്ചി​യൂ​ർ-​ഉ​പ്പി​ടാം​മൂ​ട്-​ത​ക​ര​പ്പ​റ​മ്പ് ഫ്ലൈ​ഓ​വ​ർ-​കി​ള്ളി​പ്പാ​ലം വ​ഴി.

• തി​രു​വ​ല്ലം ഭാ​ഗ​ത്തു​നി​ന്ന്​ ത​മ്പാ​നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ട്ട​ക്കു​ള​ങ്ങ​ര – കി​ള്ളി​പ്പാ​ലം – ചൂ​ര​ക്കാ​ട്ടു​പാ​ള​യം വ​ഴി.

• ത​മ്പാ​നൂ​ർ, കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തു​നി​ന്ന്​ എം.​സി റോ​ഡ് വ​ഴി പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ത​മ്പാ​നൂ​ർ ഫ്ലൈ​ഓ​വ​ർ – തൈ​ക്കാ​ട് – വ​ഴു​ത​ക്കാ​ട്- എ​സ്.​എം.​സി – ഇ​ട​പ്പ​ഴി​ഞ്ഞി – ശാ​സ്ത​മം​ഗ​ലം – പൈ​പ്പി​ൻ​മൂ​ട് – പേ​രൂ​ർ​ക്ക​ട-​കു​ട​പ്പ​ന​ക്കു​ന്ന് -മ​ണ്ണ​ന്ത​ല വ​ഴി.

• ത​മ്പാ​നൂ​ർ, കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ള്ളൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ, കി​ള്ളി​പ്പാ​ലം – ചൂ​ര​ക്കാ​ട്ട്പാ​ള​യം – ത​ക​ര​പ്പ​റ​മ്പ്​ ഫ്ലൈ​ഓ​വ​ർ -ഉ​പ്പി​ടാം​മൂ​ട്-​വ​ഞ്ചി​യൂ​ർ പാ​റ്റൂ​ർ-​പ​ള്ളി​മു​ക്ക്-​കു​മാ​ര​പു​രം-​മെ​ഡി​ക്ക​ൽ​കോ​ള​ജ് വ​ഴി.

• കി​ഴ​ക്കേ​കോ​ട്ട ഭാ​ഗ​ത്തു​നി​ന്ന്​ നെ​ടു​മ​ങ്ങാ​ടേ​ക്ക്​ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ അ​ട്ട​ക്കു​ള​ങ്ങ​ര – കി​ള്ളി​പ്പാ​ലം – ത​മ്പാ​നൂ​ര്‍ ഫ്ലൈ​ഓ​വ​ര്‍ – വ​ഴു​ത​ക്കാ​ട് – എ​സ്.​എം.​സി – ഇ​ട​പ്പ​ഴി​ഞ്ഞി – ശാ​സ്ത​മം​ഗ​ലം – പൈ​പ്പി​ൻ​മൂ​ട് – പേ​രൂ​ർ​ക്ക​ട വ​ഴി.

• ത​മ്പാ​നൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന്​ തി​രു​വ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ത​മ്പാ​നൂ​ര്‍ ഫ്ലൈ​ഓ​വ​ര്‍ – കി​ള്ളി​പ്പാ​ലം – അ​ട്ട​ക്കു​ള​ങ്ങ​ര – മ​ണ​ക്കാ​ട് – അ​മ്പ​ല​ത്ത​റ വ​ഴി.

• കി​ഴ​ക്കേ​കോ​ട്ട​യി​ൽ​നി​ന്ന്​ ചാ​ക്ക ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ അ​ട്ട​ക്കു​ള​ങ്ങ​ര- ഈ​ഞ്ച​ക്ക​ൽ – ചാ​ക്ക വ​ഴി.

• കി​ഴ​ക്കേ​കോ​ട്ട​യി​ൽ​നി​ന്ന്​ ത​മ്പാ​നൂ​ർ, ക​ര​മ​ന, പാ​പ്പ​നം​കോ​ട് ഭാ​ഗ​ത്തേ​ക്ക്​ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ അ​ട്ട​ക്കു​ള​ങ്ങ​ര – കി​ള്ളി​പ്പാ​ലം വ​ഴി പോ​കണം.

 

നോ ​പാ​ർ​ക്കി​ങ് റോ​ഡു​ക​ൾ

  • ദേ​വ​സ്വം ബോ​ർ​ഡ്-​ന​ന്ത​ൻ​കോ​ട്-​കോ​ർ​പ​റേ​ഷ​ൻ പോ​യ​ൻ​റ്
  • പ​ബ്ലി​ക് ലൈ​ബ്ര​റി – ന​ന്ത​ൻ​കോ​ട് – ആ​ർ.​ബി.​ഐ -ബേ​ക്ക​റി
  • ബേ​ക്ക​റി -അ​ണ്ട​ർ​പാ​സേ​ജ്-​ആ​ശാ​ൻ സ്ക്വ​യ​ർ-​ഫ്ലൈ​ഓ​വ​ർ-​ജി.​വി രാ​ജ-​പി.​എം.​ജി
  • ക​വ​ടി​യാ​ർ – വെ​ള്ള​യ​മ്പ​ലം – മ്യൂ​സി​യം – പാ​ള​യം – സ്റ്റാ​ച്യു – ആ​യു​ർ​വേ​ദ കോ​ള​ജ് – കി​ഴ​ക്കേ​കോ​ട്ട – അ​ട്ട​ക്കു​ള​ങ്ങ​ര
  • ഓ​വ​ർ​ബ്രി​ഡ്ജ്- ത​മ്പാ​നൂ​ർ- ചൂ​ര​ക്കാ​ട്ടു​പാ​ള​യം – കി​ള്ളി​പ്പാ​ലം – അ​ട്ട​ക്കു​ള​ങ്ങ​ര റോ​ഡ്
  • വെ​ട്ടി​മു​റി​ച്ച​കോ​ട്ട- വാ​ഴ​പ്പ​ള്ളി – മി​ത്രാ​ന​ന്ദ​പു​രം – പ​ടി​ഞ്ഞാ​റേ​കോ​ട്ട – ഈ​ഞ്ച​യ്ക്ക​ൽ റോ​ഡ്

വാ​ഹ​ന പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ൾ

  • ക​വ​ടി​യാ​ര്‍ സാ​ൽ​വേ​ഷ​ൻ ആ​ര്‍മി സ്കൂ​ള്‍, കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി കോ​മ്പൗ​ണ്ട്, ജി​മ്മി ജോ​ര്‍ജ് ഇ​ൻ​ഡോ​ര്‍ സ്റ്റേ​ഡി​യം കോ​മ്പൗ​ണ്ട്, കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി സെ​ന​റ്റ് ഹാ​ള്‍ കോ​മ്പൗ​ണ്ട്, യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ്,
  • സം​സ്കൃ​ത കോ​ള​ജ്, വ​ഴു​ത​ക്കാ​ട് വി​മ​ൻ​സ് കോ​ള​ജ്, സം​ഗീ​ത കോ​ള​ജ്, സെൻറ് ജോ​സ​ഫ് സ്കൂ​ള്‍, ഫോ​ര്‍ട്ട് ഹൈ​സ്കൂ​ള്‍,
  • ഗ​വ. ബോ​യ്സ് ആ​ൻ​ഡ് ഗേ​ള്‍സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ ഗ്രൗ​ണ്ട് ചാ​ല, അ​ട്ട​ക്കു​ള​ങ്ങ​ര സെ​ൻ​ട്ര​ൽ സ്കൂ​ള്‍, എ​സ്.​എം.​വി സ്കൂ​ള്‍ ഗ്രൗ​ണ്ട്, ആ​ര്‍ട്ട്സ് കോ​ള​ജ്, ആ​റ്റു​കാ​ല്‍ ക്ഷേ​ത്രം ഗ്രൗ​ണ്ട്, ഐ​രാ​ണി​മു​ട്ടം ഹോ​മി​യോ കോ​ള​ജ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യാ​ം.
  • പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​രി​കെ പോ​കാ​ൻ ത​ട​സ്സ​മു​ണ്ടാ​ക്കാ​ത്ത രീ​തി​യി​ൽ നിർത്തണം.
  • പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​റു​ടെ മൊ​ബൈ​ല്‍ ഫോ​ൺ ന​മ്പ​ർ എ​ഴു​തി പ്ര​ദ​ർ​ശി​പ്പി​ക്കണം.

ആം​ബു​ല​ൻ​സ് റൂ​ട്ടു​ക​ള്‍

  • നെ​ടു​മ​ങ്ങാ​ട്, പാ​പ്പ​നം​കോ​ട്, പേ​രൂ​ർ​ക്ക​ട, ശാ​സ്ത​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ന്ന ആം​ബു​ല​ൻ​സു​ക​ള്‍ ശാ​സ്ത​മം​ഗ​ലം – ഇ​ട​പ്പ​ഴി​ഞ്ഞി – എ​സ്.​എം.​സി വ​ഴു​ത​ക്കാ​ട് – ബേ​ക്ക​റി അ​ണ്ട​ർ​പാ​സേ​ജ് – ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ – പാ​റ്റൂ​ർ – പ​ള്ളി​മു​ക്ക് -കു​മാ​ര​പു​രം വ​ഴി പോ​കേ​ണ്ട​താ​ണ്.
  • കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സു​ക​ള്‍
  • സ​മാ​പ​ന ഘോ​ഷ​യാ​ത്ര ക​ണ്ട് മ​ട​ങ്ങു​ന്ന പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് വെ​ള്ള​യ​മ്പ​ലം, പി.​എം.​ജി, ത​മ്പാ​നൂ​ർ, മ​ണ​ക്കാ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ബ​സു​ക​ൾ ഓ​പ​റേ​റ്റ് ചെ​യ്യും.
  • എ​യ​ര്‍പോ​ര്‍ട്ടി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ഴി​വ​തും ക​ഴ​ക്കൂ​ട്ടം-​കോ​വ​ളം ബൈ​പ്പാ​സ് റോ​ഡ് ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe