ഓണവിപണി ലഭ്യമിട്ട് അരി കടത്ത്; തമിഴ്നാട് റേഷനരി കേരളത്തിലേക്ക് കടത്തുന്നത് ഇരട്ടിവിലയ്ക്ക്

news image
Jul 27, 2022, 8:37 am IST payyolionline.in

പാലക്കാട്: മലയാളി ഓണത്തിനൊരുങ്ങാന്‍ തയാറെടുക്കുമ്പോള്‍ കേരള അതിര്‍ത്തികളില്‍ അരി കടത്ത് സംഘങ്ങള്‍ സജീവം. കിലോയ്ക്ക് ഒരു രൂപയ്ക്ക് കിട്ടുന്ന തമിഴ്നാട് റേഷനരി വാങ്ങിക്കൂട്ടി അരിയായും പൊടിയായും ഇരട്ടി വിലയ്ക്കാണ് കേരളത്തില്‍ വില്‍ക്കുന്നത്. പത്ത് ക്വിന്‍റല്‍ വരെ പരിശോധയില്ലാതെ പറയുന്ന സ്ഥലത്തെത്തിച്ച് തരാമെന്ന ഉറപ്പാണ് ഈ സംഘങ്ങള്‍ നല്‍കുന്നത്. റേഷനരി കടത്ത് തടയാന്‍ കേരള, തമിഴ് നാട് പൊലീസ് സംയുക്ത നീക്കം നടത്തുന്നതിനിടെയാണ് കരിഞ്ചന്ത സംഘങ്ങള്‍ നിര്‍ബാധം അരിയും പൊടിയും കടത്തുന്നത്.

 

 

തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി ചെക്ക്‌പോസ്റ്റിലൂടെ കേരളത്തിലേക്ക് റേഷന്‍ അരി കടത്തുന്നത് തടയാൻ ഇരു സംസ്ഥാനങ്ങളും സംയുക്തമായി പരിശോധന തുടരുകയാണ്. ഇതിനിടയിലും റേഷനരി കടത്ത് വന്‍ തോതില്‍ തുടരുകയാണ്. തമിഴ്‌നാട്ടിൽ ഒരു റേഷൻ കാര്‍ഡുടമക്ക് നാൽപ്പതു കിലോ വരെ അരിയാണ് ഒരു രൂപ നിരക്കില്‍ മാസം തോറും നൽകുന്നത്.

ഭക്ഷ്യസരുക്ഷ ലഭ്യമിട്ട് തമിഴ്നാട് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി കൊണ്ട് ലക്ഷങ്ങള്‍ കൊയ്യുന്നത് തമിഴ്നാട്ടിലെയും കേരളത്തിലെയും കരിച്ചന്തക്കാരാണ്. പൊള്ളാച്ചിയിലെ അരി മില്ലുകള്‍ കേന്ദ്രീകരിച്ചാണ് തമിഴ്നാട്റേഷനരി അരിയായും പൊടിയായും അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്നത്. അരി കടത്ത് സംഘത്തിന് കേരളത്തിലും സുരക്ഷിതമായ താവളങ്ങളുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe