ഓപ്പറേഷൻ വിബ്രിയോ : രാമനാട്ടുകരയിൽ ഭക്ഷണശാലകളിൽ പരിശോധന

news image
Nov 30, 2021, 10:56 am IST payyolionline.in

രാമനാട്ടുകര : ജലജന്യരോഗങ്ങൾ തടയുന്നതിന് ആവിഷ്കരിച്ച ഓപ്പറേഷൻ വിബ്രിയോയുടെ ഭാഗമായി രാമനാട്ടുകരയിലെ ഭക്ഷണനിർമാണ-വിതരണ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. രാമനാട്ടുകര കുടുംബാരോഗ്യകേന്ദ്രവും നഗരസഭാ ഹെൽത്ത്‌ വിഭാഗവും ഫറോക്ക് പോലീസും ചേർന്നാണ് ആരോഗ്യശുചിത്വ പരിശോധന നടത്തിയത്.

 

 

ഉപയോഗശൂന്യമായ പഴകിയ എണ്ണ, കാലാവധി കഴിഞ്ഞ പാൽ, വൃത്തിഹീനമായ സാഹചര്യത്തിൽ പാചകംചെയ്ത ഭക്ഷണങ്ങൾ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. മതിയായ രേഖകളില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. നിരോധിച്ച പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നതായി പരാതി ലഭിച്ച സാഹചര്യത്തിൽ ഫാറൂഖ് കോളേജ് പരിസരത്ത് പ്രത്യേക പരിശോധന നടത്തി.

പരിശോധനയിൽ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഇ.ടി. സുമംഗല, ഹെൽത്ത്‌ ഇൻസ്‌പെക്ടർ യു.എൻ. സജിത്ത് കുമാർ, മുനിസിപ്പാലിറ്റി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഇ. ബാബു, ഫറോക്ക് എസ്.ഐ. ജെയ്ൻ, ജെ.എച്ച്.ഐമാരായ സജിത, സോണി ആൽബർട്ട്, കെ. വൈശാഖ്, ടി. വിശ്വംഭരൻ, പി.എൻ. സുരാജ് എന്നിവർ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe