ഓയില്‍മില്‍-ഒഴക്കൂറവയല്‍-പെരിങ്ങാട് പാത്ത് വേ മുല്ലപ്പള്ളി നാടിനു സമര്‍പ്പിച്ചു

news image
Nov 20, 2013, 1:30 pm IST payyolionline.in
പയ്യോളി: നാടിനും സമൂഹത്തിനും വേണ്ടത് രാഷ്ട്രീയവ്യത്യാസം മറന്നുള്ള വികസനമാണെന്നും ജനങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന ഏത് വികസനത്തിനും എം.പി. ഫണ്ട് അനുവദിക്കുമെന്നും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മൂരാട് ഓയില്‍മില്‍ – ഒഴക്കൂറവയല്‍- പെരിങ്ങാട് പാത്ത്‌വേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മൂരാട് വിക്ടറി ജനശ്രീസഭ നടത്തിയ പ്രവര്‍ത്തനത്തെത്തുടര്‍ന്നാണ് 10 ലക്ഷം രൂപ ലഭിച്ചത്. 350 മീറ്റര്‍ ദൂരമുള്ളതാണ് പാത്ത്‌വേ. പയ്യോളി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സിന്ധു, കെ.പി. പത്മിനി. വി.വി.എം. ബിജിഷ, മഠത്തില്‍ നാണു, ഷീന കൊയമ്പ്രത്ത്, പടന്നയില്‍ പ്രഭാകരന്‍, പി. ഗോപാലന്‍, കെ.പി. രവീന്ദ്രന്‍, പി.പി. മോഹന്‍ദാസ്, കെ.കെ. കണ്ണന്‍, പി.എം. ഉഷ, പി.കെ. ഗംഗാധരന്‍, കുഞ്ഞികൃഷ്ണന്‍ പുന്നോളി, അസിസ്റ്റന്റ് എന്‍ജിനീയര്‍ ചന്ദ്രശേഖരന്‍, എസ്. അശോക്കുമാര്‍, പി.എം. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe