‘ഓരോ വീട്ടിലും ഒരു അർബൻ ബാങ്ക് അക്കൗണ്ട്’ പദ്ധതിക്ക് തുടക്കമായി

news image
Jul 26, 2022, 2:58 pm IST payyolionline.in

പയ്യോളി:  പയ്യോളി സഹകരണ അർബൻ ബാങ്ക് പരിധിയിൽ വരുന്ന പയ്യോളി, കൊയിലാണ്ടി നഗരസഭകളിലും തുറയൂർ, തിക്കോടി പഞ്ചായത്തുകളിലും മണിയൂർ വില്ലേജിലും മുഴുവൻ വീടുകളിലും അർബൻ ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കുന്നതിന്റെയും ഇടപാടുകാർക്ക് എടിഎം കാർഡ് വിതരണംചെയ്യുന്നതിന്റെയും പദ്ധതിക്ക് തുടക്കമായി.

എടിഎം കാർഡ് വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ വടക്കയിൽ ഷെഫീഖ്  നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം ഫൈസൽ കാർഡ് ഏറ്റുവാങ്ങി.  ഓരോ വീട്ടിലും ഒരു അർബൻ ബാങ്ക്അക്കൗണ്ട്പദ്ധതി സഹകരണസംഘം ഇൻസ്പെക്ടർ മനോജ് കുമാർ ആദ്യനിക്ഷേപം സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു.

 

ബാങ്ക് ചെയർമാൻ ടി ചന്തു അധ്യക്ഷനായി. സിഇഒ  പി പ്രദീപ്കുമാർ റിപ്പോർട്ട്അവതരിപ്പിച്ചു. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, പുനത്തിൽ ഗോപാലൻ, എം പി ഷിബു , പി ടി രാഘവൻ , മഠത്തിൽ നാണു, മഠത്തിൽ അബ്ദുറഹിമാൻ , കെ.പി. റാണാപ്രതാപ്, വി എം ഷാഹുൽ ഹമീദ്, എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ എം കെ പ്രേമൻ സ്വാഗതവും ജനറൽ മാനേജർ എ കെ ശശി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe