ഓര്‍ബിറ്റ് സ്കൂള്‍ 1000 വീടുകള്‍ക്ക് സൌജന്യമായി പച്ചക്കറി വിത്ത് നല്‍കി

news image
Dec 3, 2013, 12:32 pm IST payyolionline.in

പയ്യോളി: ഓര്‍ബിറ്റ് പബ്ലിക്ക് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ 1000 കുടുംബങ്ങള്‍ക്ക് പച്ചക്കറി വിത്തു നല്‍കി. മികച്ച അടുക്കളത്തോട്ടത്തിന് സമ്മാനവും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി സിന്ധു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്  എം.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. റിട്ട: അഗ്രിക്കള്‍ച്ചര്‍ ജോയിന്റ് ഡയറക്ടര്‍ ഹീര പി നെട്ടൂര്‍ ആദ്യ വിത്ത് നല്‍കി. ജൈവ കര്‍ഷക അവാര്‍ഡ് ജേതാവ് ഹംസ കാട്ടുകണ്ടി ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തില്‍ അബ്ദുറഹിമാന്‍, അംഗം കെ.ടി ലിഗേഷ്, പ്രധാനാധ്യാപിക ഉഷ ഭാര്‍ഗവന്‍, ഷാഹിദ കൊവ്വുമ്മല്‍, ഷൈമ റിനീഷ് എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe