ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി ​ഗുജറാത്തി സിനിമ ‘ചെല്ലോ ഷോ’

news image
Sep 20, 2022, 2:42 pm GMT+0000 payyolionline.in

ന്യൂഡൽഹി: ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രിയായി ​ഗുജറാത്തി സിനിമ ‘ചെല്ലോ ഷോ’ തെരഞ്ഞെടുത്തു. അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാ​ഗത്തിലേക്കാണ് പാൻ നളിൻ സംവിധാനം ചെയ്ത ചെല്ലോ ഷോ തെരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബർ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം. ​ശ്യാം സിൻഹ റോയ്,  കശ്മീർ ഫയൽസ്, ആർആർആർ, മലയൻകുഞ്ഞ് എന്നീ സിനിമകളെ പിന്തള്ളിയാണ് ചെല്ലോ ഷോ ഓസ്കറിലേക്ക്‌ എത്തുന്നത്.

ഗുജറാത്തിലെ ​ഗ്രാമത്തിൽനിന്നുള്ള നളിന്റെ സിനിമാ ഓർമയാണ് കഥയ്ക്ക് പ്രചോദനമായത്. ചിത്രം പ്രദർശിപ്പിച്ച ട്രിബെക്ക ഫിലിം ഫെസ്റ്റിവൽ, സ്പെയിനിലെ വല്ലാഡോലിഡ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ നിരവ​ധി അവാർഡ്‌ നേടിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe