ഓസ്‌കാർ 2021: നൊമാഡ്‌ലാന്‍ഡ് മികച്ച ചിത്രം; മികച്ച സംവിധായികയായി ക്ലോയി ഷാവോ

news image
Apr 26, 2021, 9:44 am IST

ലോസ് ആഞ്ജലസ് : തൊണ്ണൂറ്റിമൂന്നാം അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിന് തുടക്കമായി. ഏഷ്യൻ രാജ്യങ്ങളുടെ മികച്ച പ്രകടനമാണ് ഇത്തവണത്തെ ഓസ്ക്കറിന്റെ സവിശേഷത.

നൊമാഡ്‌ലാൻഡാണ് മികച്ച ചിത്രം. ഈ ചിത്രം സംവിധാനം ചെയ്‌ത‌ ക്ലൂയി ചാവോയാണ് മികച്ച സംവിധായിക. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യന്‍ വംശജയുമാണ് ചൈനക്കാരിയായ ക്ലൂയി ചാവോ.

ജൂദാസ് ആൻഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയിന് ഡാനിയൽ കലൂയ മികച്ച സഹനടനായി. മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്‌കാരം പ്രോമിസിങ് യങ് വുമണിന്റെ രചന നിർവഹച്ച എമറാൾഡ് ഫെന്നലും മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദി ഫാദറിന്റെ രചന നിർവഹിച്ച ക്രിസ്റ്റഫർ ഹാംപ്‌ടണും ഫ്ളോറിയൻ സെല്ലറും നേടി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe