മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും കൂപ്പുകുത്തി. വ്യാഴാഴ്ച സെന്‍സെക്സ് 406.08 പോയന്റ് ഇടിഞ്ഞ് 20,229.05ലും നിഫ്റ്റി 123.85 പോയന്റിന്റെ നഷ്ടവുമായി 5,999.05ലും അവസാനിച്ചു. രണ്ടു മാസത്തിനിടയില്‍ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടമാണ് ഇത്.
ബാങ്കിങ്, മൂലധന സാമഗ്രി, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ക്കാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. മറ്റു മേഖലകളും നഷ്ടത്തില്‍ തന്നെ അവസാനിച്ചു.
സെന്‍സെക്സ് അധിഷ്ഠിത ഓഹരികളില്‍ 30 എണ്ണവും നഷ്ടമുണ്ടാക്കി. ഏറ്റവുമധികം വില ഇടിഞ്ഞവ: എസ്എസ്എല്‍ടി, എച്ച്ഡിഎഫ്സി, എല്‍ ആന്‍ഡ് ടി, ഭെല്‍ , എന്‍ടിപിസി, സണ്‍ ഫാര്‍മ, ഐടിസി.