കക്കട്ടിൽ : കക്കട്ടിലെ എ.ആർ. ജൂവലറിയിൽ മോഷണം. 500 ഗ്രാം വെള്ളിയാഭരണങ്ങൾ നഷ്ടപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് കക്കട്ടിൽ കൈവേലി റോഡിലുള്ള ജൂവലറിയുടെ പിൻവശത്തെ ചുമർ തുരന്ന് മോഷ്ടാക്കൾ അകത്തുകടന്നത്. നാല് സി.സി.ടി.വി.കളും തകർത്ത നിലയിലാണ്.
എ.എസ്.പി. രാജ് പ്രസാദിന്റെ നേതൃത്വത്തിൽ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.