കക്കൂസ് മാലിന്യം വയലിലേക്ക് തള്ളിയ സംഭവം: നാട്ടുകാര്‍ നാല് പേരെ പിടികൂടി

news image
Nov 18, 2013, 9:01 pm IST payyolionline.in

 ചോറോട്: കക്കൂസ് മാലിന്യം വയലിലേക്ക്   തള്ളുന്നതിനിടയില്‍ ടാങ്കര്‍ ലോറി ഉള്‍പ്പടെ നാലംഗസംഘം പോലീസ് പിടിയിലായി. ചോറോട് ഗ്രാമപഞ്ചായത്തിലെ ചേന്ദമംഗലം വയലില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ കക്കൂസ് മാലിന്യം തള്ളുന്നതിനിടയിലാണ് ലോറി ഡ്രൈവര്‍ ഉള്‍പ്പടെയുള്ള സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത് . മാനന്തവാടി  അക്കാമറ്റത്ത് ജെറിന്‍ റോയ്(20), ചാലക്കുടി മുല്ലേരിക്കുന്നത്ത് മനോജ്‌ എസ് നായര്‍(25), നടക്കാവ് ഫസീലാ മന്‍സില്‍ ഹംസക്കോയ (45), കക്കോടി മക്കടയിലെ സഫാ മന്‍സില്‍ അഷറഫ് (55) എന്നിവരാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഈ പ്രദേശത്ത് നിരന്തരം മാലിന്യം തള്ളുന്നതിനെ തുടര്‍ന്ന്‍ നാട്ടുകാര്‍ കാവല്‍ നിന്നിരുന്നു. ഇവരാണ് തന്ത്രപരമായി ടാങ്കര്‍ ലോറി പിടികൂടിയത്.

ടാങ്കറിന്റെ അടിവശത്ത് വന്‍ദ്വാരം സ്ഥാപിച്ച് പൈപ്പിലൂടെയാണ് പുറത്തേക്ക് മാലിന്യം തള്ളുന്നത്. ഡ്രെയിനേജിലേക്ക് മാലിന്യം തള്ളാന്‍ സ്ലാമ്പു എടുത്തുമാറ്റാനുള്ള കമ്പിപ്പാരയടക്കമുള്ള ഉപകരണങ്ങള്‍ ലോറിയില്‍ നിന്നും കണ്ടെടുത്തു. മാലിന്യം ഓടയിലേക്ക്  തള്ളിയശേഷം സ്ലാമ്പിട്ടു മൂടുകയാണ് സംഘം ചെയ്യാറുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe