24
Tuesday
Nov 2020
Home > ആര്യകല്‍പ

കഞ്ചാവ് കേസില്‍ യുവാവിനെ വെറുതെ വിട്ടു

Thursday 28 APRIL 2016

വടകര: രണ്ട് കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയ യുവാവിനെ കോടതി വെറുതെ വിട്ടു. കണ്ണൂര്‍ ആദികടലായി പള്ളിയില്‍ അബ്ദുല്‍ ഗഫൂറിനെയാണ് (30)വടകര നാര്‍ക്കോട്ടിക് സ്പെഷ്യല്‍ കോടതി ജഡ്ജി സി.ബാലന്‍ വെറുതെ വിട്ടത്. 2012 സപ്തംബര്‍ 25നു രാത്രി തലശ്ശേരി കായലങ്ങാടി കസ്റ്റംസ് റോഡില്‍ വെച്ച് രണ്ടു കിലോ കഞ്ചാവുമായി അബ്ദുല്‍ഗഫൂറിനെ പിടിച്ചു എന്നാണ് കേസ്.പ്രതിക്കെതിരേയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു വിധിയില്‍ പറയുന്നു. പ്രതിക്ക് വേണ്ടി അഡ്വ പി പി സുനില്‍ കുമാര്‍ ഹാജരായി.

അഴിയൂര്‍ പഞ്ചായത്ത്‌ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം‍

Monday 23 NOVEMBER 2020

അഴിയൂര്‍ :  ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കണ്‍വീനര്‍ പാമ്പള്ളി ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. പ്രദീപ് ചോമ്പാല, വി പി പ്രകാശന്‍ ഹാരിസ് മുക്കാളി, പി.രാഘവന്‍ മാസ്റ്റര്‍, രാമത്ത് പുരുഷു, കെ പി .വിജയന്‍, കെ.പി.രവീന്ദ്രന്‍, പി.ബാബുരാജ് (വാര്‍ഡ് സ്ഥാനാര്‍ത്ഥി), എന്നിവര്‍ ചടങ്ങില്‍   പ്രസംഗിച്ചു. മുഹമ്മദ് പാണത്തോടി(ചെയര്‍), പുരുഷു രാമത്ത്(കണ്‍) പി.പി.ഭാസ്‌കരന്‍(ട്രഷ) എന്നിവര്‍ ഭാരവാഹികളായി.

 

 

.

ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ്നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

 

 

 

 

 

error: Content is protected !!