കഞ്ചാവ് വേട്ട ; കൊയിലാണ്ടി പോലീസ് തകർത്തത് വൻ മയക്ക്മരുന്ന് റാക്കറ്റ്

news image
Jun 8, 2023, 6:27 am GMT+0000 payyolionline.in

കൊയിലാണ്ടി: കഴിഞ്ഞ ദിവസം വീടിനു സമീപം നിർത്തിയിട്ട കാറിൽ നിന്നും എം.ഡി.എം.എയും കൂട്ടുപ്രതിയിൽ നിന്നും കഞ്ചാവും പിടിച്ചെടുത്ത കൊയിലാണ്ടി പോലീസ് തകർത്തത് വൻ മയക്ക് മരുന്ന് റാക്കറ്റ് സംഘത്തെയെന്ന് സൂചന. കീഴയരിയൂർ പട്ടാം പുറത്ത് മീത്തൽ സനലിൽ നിന്നും 830 മില്ലിഗ്രാം എം.ഡി.എം.എയും നടുവത്തൂർ മീത്തലെ മാലാടി അഫ്സലിൽ നിന്നും ക 3. 4 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.രണ്ടുപേരേയും കോടതി റിമാണ്ടു ചെയ്തു.സനൽ ഗൾഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.അഫ്സൽ ആണ് മയക്കുമരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സനൽ ഗൾഫിലെക്ക് പോകുന്നതിൻ്റെ ഭാഗമായി കൂട്ടുകാർക്കായി ഡീ ജെ പാർട്ടി നടത്താൻ വരെ തീരുമാനിച്ചിരുന്നതായി പറയുന്നു ഇതിനിടയിലാണ് പോലീസിൻ്റെ അപ്രതീക്ഷിത റെയ്ഡ്.

 

കൊയിലാണ്ടി സി.ഐ.എം.വി.ബിജു ചാർജെടുത്തിട്ട് രണ്ടാഴ്ച മാത്രമെ ആയിട്ടുള്ളു ഇതിനിടയിൽ രണ്ട് എം.ഡി.എം.എ.കേസുകളാണ് പിടികൂടിയത്.ഇദ്ദേഹത്തൊടൊപ്പം മിടുക്കൻമാരായ അനീഷ് വടക്കയിൽ, എം.പി. ശൈലേഷ്, എസ്.ഐ.മാരും പോലീസ് സംഘത്തിൻ്റെയും പിന്തുണയുമാണ് എം.ഡി എം.എ.പിടികൂടാൻ ഏറെ സഹായകരമായി.എം.ഡി.എം.എ ഇവിടെ എത്തിയതെങ്ങനെയെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട് വരും ദിവസങ്ങളിൽ ലഹരിക്കെതിരെ.കൂടുതൽ റെയ്ഡുകളും ഉണ്ടാവുമെന്നാണ് പോലീസ് പറയുന്നത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe