വടകര: തിരമാലയില്‍പ്പെട്ട് മത്സ്യ ബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മുട്ടുങ്ങല്‍ പള്ളിത്താഴയിലെ കാഞ്ഞായത്തില് മമ്മദ് (58) ആണ് മരിച്ചത്. ചോമ്പാല ഹാര്‍ബറില്‍നിന്നും ബുധനാഴ്ച പുലര്‍ച്ചെയാണ് മമ്മദ് മറ്റുമൂന്നുപേര്ക്കൊപ്പം മീന്‍പിടിത്തത്തിന് പോയത്. 11 മണിയോടെ അഴിയൂര്‍ കീരിത്തോട് മേഖലയിലാണ് അപകടം. തിരമാലയില്‍പ്പെട്ട് തോണി മറിയുകയായിരുന്നു. മൂന്നുപേരെ മറ്റു വള്ളങ്ങളിലുള്ളവര്‍ രക്ഷിച്ചെങ്കിലും മമ്മദിനെ രക്ഷിക്കാനായില്ല.
ഭാര്യ: നഫീസ. മക്കള്‍: അഷറഫ്, കരീം, സുഹറ, ഫൗസിയ, സമീറ, ഫസീല. മരുമക്കള്‍: അസീസ്, മഹമൂദ്, അബൂബക്കര്‍, ഇബ്രാഹിം.
കടലില്‍ തോണിമറിഞ്ഞ് മത്സ്യബന്ധനത്തൊഴിലാളി മരിച്ചു
Oct 3, 2013, 12:48 pm IST
payyolionline.in