കടലൂർ വന്മുഖം ഗവ: ഹൈസ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകർക്ക് സ്നേഹോപഹാരം സമർപ്പിച്ചു

news image
Mar 18, 2023, 5:15 am GMT+0000 payyolionline.in

നന്തിബസാർ : കടലൂർ വന്മുഖം ഗവ: ഹൈസ്കൂളിലെ ഒന്നാം ക്ലാസിലെ  വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകർക്ക് സ്നേഹോപഹാരം സമർപ്പിച്ചു. ഹൈസ്കൂളിലെ ഒന്നാം തരം ഇതിനോടകം തന്നെ ഏവരുടെയും ശ്രദ്ധാകേന്ദ്രമാണ്. ഒന്നാംതരത്തിലെ പരീക്ഷകളിൽ ചോദ്യ പേപ്പർ വായിച്ച് ഉത്തരമെഴുതാൻ മുഴുവൻ കുട്ടികളും സ്വയംപര്യാപ്തത നേടിയ വിദ്യാലയമാണിത്.ഇതിന് പിന്നിൽ പ്രവർത്തിച്ച ക്ലാസ്അധ്യാപകരായ ശ്രീലത ടീച്ചർ, മഞ്ജുളടീച്ചർ എന്നിവരെയും ഭാഷാധ്യാപകരായ ലുഖ്മാൻമാസ്റ്റർ, സെമീറ ടീച്ചർ, സിനിടീച്ചർ എന്നിവർക്കും സ്നേഹാദരങ്ങൾ നൽകി.

തുടർന്ന് ഒന്നാം തരം വിദ്യാർത്ഥികൾ ആർജ്ജിച്ച മികവുകളുടെ സർഗപ്രകടനവും നടന്നു.പ്രോപപ് എന്ന പേരിൽ കുട്ടികളുടെ പഠന മികവ് വിലയിരുത്താനും-സമഗ്ര പുരോഗതിക്കും വേണ്ടിയുള്ള “പാരൻ്റ്സ് പാനൽ” എന്ന കൂട്ടായ്മക്കും രൂപം നൽകി. പ്രദീപൻ കൈ പ്രത്ത് സംഗമം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് നൗഫൽ നന്തി അദ്ധ്യക്ഷനായി. പി.ഡി.സുചിത്ര സ്വാഗതവും, നൗഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു. രക്ഷിതാക്കൾ വിഭവ വിരുന്നൊരുക്കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe