സ്വച്ഛ് ഭാരത് രണ്ടാം ഘട്ടം: കൊയിലാണ്ടി ചെറിയമങ്ങാട് കടൽതീരം മാലിന്യ മുക്തമാക്കുന്നു

news image
May 9, 2021, 5:21 pm IST

കൊയിലാണ്ടി:  കൊയിലാണ്ടി നഗരസഭ 35 ഡിവിഷനിലെ ചെറിയമങ്ങാട് ഭാഗം 500 മീറ്റർറോളം വരുന്ന കടൽത്തീരത്ത് മാലിന്യങ്ങൾ നീക്കുന്ന യഞ്ജത്തിനു  തുടക്കമായി.

സ്വച്ഛ് ഭാരത് മിഷൻ രണ്ടാംഘട്ട പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ഞായറാഴ്ച നഗരസഭ കൗൺസിലർ കെ.കെ. വൈശാഖിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രവർത്തകർ രംഗത്തിറങ്ങിയത്.

200 മീറ്റർ നീളത്തിൽ കടൽതീരം വൃത്തിയാക്കി  പ്ലാസ്റ്റിക് മാലിന്യങ്ങൾ മുഴുവൻ പെറുക്കി പാക്‌ചെയ്തു വെച്ച ശേഷം കയറ്റി അയക്കാനാണ് തീരുമാനം.

കടലും കടൽത്തീരങ്ങളും ദിനം പ്രതി മാലിന്യത്താൽ വൃത്തിഹീനമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരദേശം മാലിന്യ മുക്തമാക്കാൻ രംഗത്തിറങ്ങിയത്. മാലിന്യങ്ങൾ കാരണം മത്സ്യ സമ്പത്ത് കുറയാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.

 

 

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe