കണ്ണൂർ പൈതൽമലയുടെ പരിസരത്ത് ഭീതി പരത്തുന്നത് പുലി; ജാഗ്രത നിർദേശം

news image
Jan 6, 2023, 12:10 pm GMT+0000 payyolionline.in

കണ്ണൂർ∙ പൈതൽമല കനകക്കുന്നിൽ ഒരുമാസമായി ഭീതി പരത്തിയത് പുലിയാണെന്ന് സ്ഥിരീകരിച്ചു. പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. മണ്ഡപത്തിൽ പീറ്റർ എന്നയാളുടെ താറാവിനെ പുലി കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. പുലിക്കായി തിരച്ചിൽ ആരംഭിച്ചു.

ജനവാസ മേഖലയിൽ പുലി എത്തിയ സാഹചര്യത്തിൽ നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകി. പുലിയുടെ ആരോഗ്യാവസ്ഥ പരിശോധിച്ച ശേഷമാകും കൂട് സ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe