കഥാപാത്രത്തിനുള്ള അംഗീകാരം , സമൂഹത്തിന് വലിയൊരു സന്ദേശം നൽകാനായി : ജയസൂര്യ

news image
Oct 17, 2021, 9:16 am IST

കൊച്ചി: മികച്ച നടനായി തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് ജയസൂര്യ. ‘വെള്ളം സിനിമ കണ്ട നിരവധിപേർ സമൂഹത്തിലുണ്ട്. അതാണ് ആദ്യ അവാർഡ്. സിനിമ കഴിഞ്ഞാലും മനസ്സിൽ നിൽക്കുന്ന കഥാപാത്രമാണ് മുഴുക്കുടിയനായ മുരളി.  കുടിനിർത്തിയപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ മാറ്റമാണ് ചിത്രം. കഥാപാത്രത്തിനുള്ള അംഗീകാരമാണ് അവാർഡ്. വെള്ളം സിനിമയിലൂടെ സമൂഹത്തിന് വലിയൊരു സന്ദേശം നൽകാനായി.

ചിത്രത്തിൽ ഒപ്പം പ്രവർത്തിച്ച എല്ലാവർക്കുമായി അവാർഡ് സമർപ്പിക്കുന്നു’–- തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ മാധ്യമങ്ങളോട് ജയസൂര്യ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ പ്രജേഷ് സെന്നും ഒപ്പമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe