കനത്തമഴ; ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം, വെള്ളക്കെട്ട്, മണ്ണിടിച്ചിൽ, ജാഗ്രത വേണം

news image
May 31, 2024, 3:15 pm GMT+0000 payyolionline.in

തൊടുപുഴ: കനത്തമഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. ജില്ലയിലെ മുഴുവൻ ഇടങ്ങളിലും രാത്രിയാത്രയ്ക്ക് നിരോധനമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്നും കലക്ടർ അറിയിച്ചു. തൊടുപുഴ പുളിയന്മലയിൽ സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞു. തൊടുപുഴ–കട്ടപ്പന റൂട്ടിലെ ഗതാഗതം തടസപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe