കനത്ത മഴയും കടലേറ്റവും; കാപ്പാട് തീരദേശ റോഡ് കടലെടുത്തു

news image
Jun 18, 2024, 2:54 pm GMT+0000 payyolionline.in

കൊയിലാണ്ടി: കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിലെ തീരദേശ റോഡ് വീണ്ടും കടലെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയും, ശക്തമായ കടലേറ്റവുമാണ് തകർച്ചക്ക് കാരണം. കാലവർഷം കനക്കുമ്പോൾ തീരദേശ റോഡ് കടലെടുക്കുന്നത് പതിവായി മാറിയിരിക്കുകയാണ്.

കഴിഞ്ഞവർഷമുണ്ടായ ശക്തമായ കടലേറ്റത്തിൽ തീരദേശ റോഡ് രണ്ടു ഭാഗമായി മാറി യിരുന്നു. ഇതിലൂടെയുള്ള യാത്രയും നിരോധിച്ചിരുന്നു. പിന്നീട് വീണ്ടും റോഡ് പുതുക്കി പണിതതായിരുന്നു അതാണ് വീണ്ടും തകർന്നത്. വിനോദ സഞ്ചാര കേന്ദ്രത്തിലെക്ക് നിരവധി പേർ എത്തുന്ന തീരദേശ റോഡ് മറ്റ് പല ഭാഗങ്ങളും തകർന്നിരിക്കുന്നതു കാരണം യാത്രാ ദു: സഹമായിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe