കനത്ത മഴ: യുഎഇയിലെ പ്രധാന റോഡ് താത്കാലികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

news image
Jan 2, 2022, 10:55 am IST payyolionline.in

ഷാര്‍ജ: യുഎഇയില്‍ പല സ്ഥലങ്ങളിലും കനത്ത മഴ പെയ്‍ത സാഹചര്യത്തില്‍ ഷാര്‍ജയിലെ മെലീഹ റോഡ് താത്കാലികമായി അടച്ചിടും. ശനിയാഴ്‍ച രാത്രിയാണ് ഷാര്‍ജ പൊലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. മഹാഫില്‍ എരിയയില്‍ നിന്ന് കല്‍ബയിലേക്കും ഫുജൈറയിലേക്കുമുള്ള രണ്ട് ദിശകളിലേയും റോഡ് അടയ്‍ക്കുമെന്നാണ് അറിയിപ്പ്.

കനത്ത മഴയെ തുടര്‍ന്ന് തൊട്ടടുത്ത വാദിയില്‍ നിന്നുള്ള വെള്ളം റോഡില്‍ നിറഞ്ഞതാണ് നിയന്ത്രണത്തിന് കാരണം. പകരം ഷാര്‍ജ – അല്‍ ദൈത് റോഡോ അല്ലെങ്കില്‍ ഖോര്‍ഫകാന്‍ റോഡോ ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്‍ച മുതല്‍ യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്‍തുകൊണ്ടിരിക്കുന്നത്.

രാജ്യത്തെ പ്രധാന വിനോദ സഞ്ചാര മേഖലയായ ജബല്‍ ജെയ്‍സിലെ സിപ്‍ലൈന്‍ ഞായറാഴ്‍‌ചയും അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്. ഷാര്‍ജ, ദുബൈ, റാസല്‍ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളിലെല്ലാം മഴ ലഭിച്ചതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe