കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ഹൃദയ പരിശോധന ക്യാമ്പ്‌ സംഘടിപ്പിച്ചു

news image
Nov 29, 2013, 2:59 pm IST payyolionline.in

നന്തിബസാര്‍: കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ്‌ നന്തിബസാറില്‍ സൌജന്യ ഹൃദയ പരിശോധന ക്യാമ്പും അവയവദാന സമ്മത പത്ര സമര്‍പ്പണവും നടത്തി. കെ.ദാസന്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. ഒ രാഘവന്‍ അധ്യക്ഷനായി. അവയവദാന സമ്മതപത്രം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ആര്‍.ശശി ഏറ്റുവാങ്ങി. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട്‌ കെ.ജീവാനന്ദന്‍, എം നാരായണന്‍, പി.നാരായണന്‍,കണിയാംകണ്ടി രാധാകൃഷ്ണന്‍, പി.നാരായണന്‍,കണിയാംകണ്ടി രാധാകൃഷ്ണന്‍,ടി.കെ പത്മനാഭന്‍,കൊയിലോത്ത് അബൂബക്കര്‍ ഹാജി, ടി.എം കുഞ്ഞിരാമന്‍ നായര്‍, കെ സുധാദേവി, വി.കെ സനീര്‍ എന്നിവര്‍  സംസാരിച്ചു.സെക്രട്ടറി കെ.പി പ്രഭാകരന്‍ സ്വാഗതവും എം.കെ മഹമൂദ് നന്ദിയും പറഞ്ഞു.  

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe