കയര്‍വ്യവസായത്തിന് പുതിയ സാങ്കേതികവിദ്യ അനിവാര്യം: സി.ആര്‍. ജയപ്രകാശ്

news image
Oct 23, 2013, 11:17 pm IST payyolionline.in

കൊയിലാണ്ടി: പുതിയ സാങ്കേതിക വിദ്യയും വൈവിധ്യവത്കരണവുമാണ് കയര്‍വ്യവസായത്തിന്റെ പുരോഗതിക്ക് അനിവാര്യമായി വേണ്ടതെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സി.ആര്‍. ജയപ്രകാശ് പറഞ്ഞു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കയര്‍ത്തൊഴിലാളി ഫെഡറേഷന്‍ സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയര്‍ത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജേന്ദ്രപ്രസാദ്, കയര്‍ഫെഡ് കണ്‍വീനര്‍ കെ.എം. രാജന്‍, പി.വി. നാരായണന്‍, ദേവരാജന്‍, രാമചന്ദ്രന്‍ കാവില്‍, കെ.പി. വിനോദ്കുമാര്‍, കെ.എം. സോമന്‍, ടി.കെ. നാരായണന്‍, വത്സരാജ് എന്നിവര്‍ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe