കരകൗശല വസ്തുക്കളുടെ കയറ്റുമതി 35%വര്‍ധിച്ചു

news image
Nov 16, 2013, 3:09 pm IST payyolionline.in
ന്യൂഡല്‍ഹി: ഇന്ത്യയുടെ കരകൗശല വസ്തുക്കളുടെ കയറ്റുമതി ഒക്റ്റോബറില്‍ 35 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ മാസം ഈ മേഖലിയില്‍ നിന്നുള്ള വരുമാനം 112.6 മില്ല്യണ്‍ യുഎസ് ഡോളര്‍. കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ വരുമാനം 83.48 മില്യണ്‍ യുഎസ് ഡോളറായിരുന്നു എന്ന് എക്സ്പോര്‍ട്ട് പ്രെമോഷന്‍ കൗണ്‍സില്‍ ഫോര്‍ ഹാന്‍ഡിക്രാഫ്റ്റ് (ഇപിസിഎച്ച്) കണക്കുകള്‍ വ്യക്തമാക്കുന്നു.

പാശ്ചാത്യ വിപണികളില്‍ ഇന്ത്യന്‍ കരകൗശല വസ്തുക്കളുടെ ഡിമാന്‍റ് വര്‍ധിച്ചതാണ് ഇതിന് കാരണം. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പരമ്പരാഗത വിപണികളായ യുഎസിലും യൂറോപ്പിലും കൂടാതെ പുതിയ വിപണികളായ ചൈന, ലാറ്റിന്‍ അമെരിക്ക, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളിലും ഇവയ്ക്ക് വന്‍ ഡിമാന്‍റാണ് ഉണ്ടായിരിക്കുന്നതെന്ന് ഇപിസിഎച്ച് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ രാകേഷ് കുമാര്‍ വ്യക്തമാക്കി. ഇന്ത്യയുടെ മൊത്തം കരകൗശല ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ 60 ശതമാനവും യുഎസ്, യൂറോപ്യന്‍ മാര്‍ക്കറ്റുകളിലേക്കാണ് ഒഴുകുന്നത്.

ഏപ്രില്‍ ഒക്റ്റോബര്‍ കാലത്ത് കരകൗശല ഉത്പന്നങ്ങളുടെ കയറ്റുമതി 12 ശതമാനം വര്‍ധിച്ച് 1.67 ബില്ല്യണ്‍ യുഎസ് ഡോളറിന്‍റെ വരുമാനമുണ്ട്. 2012-13 കാലത്ത് രാജ്യത്തെ കരകൗശല ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ നിന്ന് 3.3 ബില്ല്യണ്‍ യുഎസ് ഡോളറിന്‍റെ വരുമാനമുണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe