കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 1101 ഗ്രാം സ്വർണവുമായി യുവാവ് പിടിയിൽ

news image
May 21, 2022, 5:39 pm IST payyolionline.in

മലപ്പുറം: കരിപ്പൂർവിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് കടത്തിയ 1101 ഗ്രാം സ്വർണവുമായി യുവാവിനെ പൊലീസ് പിടികൂടി. ശനിയാഴ്‌ച ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിൽ കരിപൂർ വിമാനത്താവളത്തിലെത്തിയ തിരൂരങ്ങാടി സ്വദേശി അബ്ബാസാണ് പോലീസിന്റെ പിടിയിലായത്.

 

1101 ഗ്രാം സ്വർണ്ണം,  മിശ്രിത രൂപത്തിൽ 4 ക്യാപ്സൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് അബ്ബാസ് കടത്തിയത്. അബ്ബാസിൽ നിന്നും സ്വർണ്ണം സ്വീകരിക്കാൻ എയർപോർട്ടിലെത്തി കാത്തു നിന്ന കൊടുവള്ളി സ്വദേശികളായ ഷംനാദ്, നൗഫൽ എന്നിവരേയും അവർ വന്ന  ബലേനോ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe