കരിപ്പൂരിൽ വൻ സ്വർണവേട്ട,4 കിലോയിലേറെ സ്വർണം പിടികൂടി, മൂന്നുപേർ പിടിയിൽ

news image
Sep 20, 2022, 3:05 am GMT+0000 payyolionline.in

മലപ്പുറം : കരിപ്പൂരിൽ മൂന്ന് യാത്രക്കാരിൽ നിന്നും കസ്റ്റംസ് മൂന്നു കിലോയിലേറെ സ്വർണ്ണം പിടികൂടി. ഒരു കോടി മുപ്പത്തി ആറു ലക്ഷത്തി നാൽപതിനായിരം രൂപ വിലമതിക്കും . 1054 ഗ്രാം സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ  മലപ്പുറം സ്വദേശി ജംഷീദ് എറ്റെപ്പാടൻ, 1077 ഗ്രാം അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കൊണ്ട് വന്ന  വയനാട് സ്വദേശി  ബുഷറ , 679 ഗ്രാം കൊണ്ടുവന്ന കോഴിക്കോട് കക്കട്ടിൽ അബ്ദുൽ ഷാമിൽ എന്നിവർ പിടിയിൽ ആയി . ജിദ്ദയിൽ നിന്നും വന്ന വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കിലോയിലേറെ തൂക്കമുള്ള 8 സ്വർണ്ണക്കട്ടികളും കണ്ടെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe