കരിപ്പൂര്‍ വിമാനത്താവളത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസറില്‍ നിന്ന് മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു

news image
Jan 12, 2021, 9:37 am IST

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ.യുടെയും ഡി.ആര്‍.ഐയുടെയും സംയുക്ത റെയ്ഡ്. ചൊവ്വാഴ്ച പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയ പത്തംഗ സംഘമാണ് പരിശോധന നടത്തുന്നത്. റെയ്ഡില്‍ കസ്റ്റംസ് ഓഫീസറുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം പിടിച്ചെടുത്തു. വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നുമാണ് പണം കണ്ടെത്തിയത്.

എന്തെങ്കിലും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണോ റെയ്ഡ് എന്നുള്ള കാര്യം വ്യക്തമല്ല. കരിപ്പൂരില്‍ അടുത്തിടെ സ്വര്‍ണക്കടത്ത് വ്യാപകമായിരുന്നു. നിരവധി പേരെ കള്ളക്കടത്ത് സ്വര്‍ണവുമായി ബന്ധപ്പെട്ട് പിടികൂടുകയും ചെയ്തിരുന്നു. കസ്റ്റംസിന്റെ പരിശോധന സംവിധാനങ്ങളില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കുന്നതിന് കൂടിയാണ് ഇപ്പോഴത്തെ റെയ്ഡ് എന്നാണ് സൂചന. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരെയാണ് സി.ബി.ഐ-ഡി.ആര്‍.ഐ സംഘം വീണ്ടും പരിശോധിക്കുന്നത്. യാത്രക്കാരില്‍നിന്ന് സ്വര്‍ണവും പണവും കണ്ടെത്തിയതായും സൂചനയുണ്ട്. പരിശോധനയുടെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ഉള്‍പ്പെടെ സി.ബി.ഐ സംഘം വാങ്ങിവെച്ചിരുന്നു. പരിശോധന ഇപ്പോഴും തുടരുകയാണ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe