24
Tuesday
Nov 2020
Home > ആര്യകല്‍പ

കരി ഓയില്‍ ഒഴിച്ച് കിണര്‍ ഉപയോഗയോഗ്യമല്ലാതാക്കിയതായി പരാതി

Friday 29 APRIL 2016

വടകര: കരി ഓയില്‍ ഒഴിച്ച് കിണര്‍ ഉപയോഗയോഗ്യമല്ലാതാക്കിയതായി പരാതി. പഴങ്കാവ് ഇടവന പീടികയില്‍ മോഹനന്റെ കിണറ്റിലാണ് കഴിഞ്ഞ ദിവസം കരി ഓയില്‍ ഒഴിച്ചത്. ഇതോടെ കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് കുടുംബം. വടകര പൊലീസിലും തഹസില്‍ദാര്‍ക്കും വില്ലേജ് ഓഫിസിലും പരാതി നല്‍കി. നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍ സ്ഥലത്തെത്തി തെളിവെടുത്തു. രണ്ടു ദിവസം മുന്‍പ് ഈ കിണറില്‍ ഘടിപ്പിച്ച പമ്പ് സെറ്റിന്റെ പൈപ്പ് മുറിച്ചു മാറ്റിയിരുന്നു.

76

അഴിയൂര്‍ പഞ്ചായത്ത്‌ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം‍

Monday 23 NOVEMBER 2020

അഴിയൂര്‍ :  ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കണ്‍വീനര്‍ പാമ്പള്ളി ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. പ്രദീപ് ചോമ്പാല, വി പി പ്രകാശന്‍ ഹാരിസ് മുക്കാളി, പി.രാഘവന്‍ മാസ്റ്റര്‍, രാമത്ത് പുരുഷു, കെ പി .വിജയന്‍, കെ.പി.രവീന്ദ്രന്‍, പി.ബാബുരാജ് (വാര്‍ഡ് സ്ഥാനാര്‍ത്ഥി), എന്നിവര്‍ ചടങ്ങില്‍   പ്രസംഗിച്ചു. മുഹമ്മദ് പാണത്തോടി(ചെയര്‍), പുരുഷു രാമത്ത്(കണ്‍) പി.പി.ഭാസ്‌കരന്‍(ട്രഷ) എന്നിവര്‍ ഭാരവാഹികളായി.

 

 

.

ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ്നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

 

 

 

 

 

error: Content is protected !!