കലാകാരന്മാരെ നിറത്തിന്‍റെ പേരില്‍ ചാപ്പകുത്തരുതെന്ന് കോൺഗ്രസ്

news image
Mar 21, 2024, 9:37 am GMT+0000 payyolionline.in

തിരുവനന്തപുരം: കലാകാരന്മാരെ നിറത്തിന്റെ പേരില്‍ ചാപ്പകുത്തുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്‍. ഡോ. ആർ.എൽ.വി രാമകൃഷ്ണനെതിരേ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ സാംസ്‌കാരിക കേരളത്തിന്റെ അന്തസിനു നിരക്കുന്നതല്ലെന്നും എം.എം ഹസൻ വ്യക്തമാക്കി.

പരാമര്‍ശങ്ങള്‍ അടിയന്തരമായി അവ പിന്‍വലിക്കണം. വംശീയവും ജാതീയവുമായ വിവേചനങ്ങളൊക്കെ കേരളം എന്നേ കുഴിച്ചു മൂടിയതാണ്. അവയെ തിരിച്ചു കൊണ്ടുവരാനുള്ള ഒരു നീക്കത്തോടും യോജിക്കാനാവില്ലെന്നും എം.എം. ഹസന്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe