കലോത്സവം: ആറാം തവണയും മേപ്പയൂര്‍ എല്‍.പിക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

news image
Nov 8, 2013, 2:36 pm IST payyolionline.in

മേപ്പയൂര്‍: കൊഴുക്കലൂര്‍ കെ.ജി.എം.എസ് യു.പി സ്കൂളില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്നു വന്ന മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ ആറാം തവണയും മേപ്പയൂര്‍ എല്‍.പി സ്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. 47 പോയന്റെ നേടിയെടുത്താണ്  മേപ്പയൂര്‍ എല്‍.പി സ്കൂള്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. തുടര്‍ച്ചയായി ആറുതവണയും ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്  നേടിയതില്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ മേപ്പയൂര്‍ ടൌണില്‍  കലാപ്രതിഭകളെ അണിനിരത്തി ആഹ്ളാദ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ വി.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. മുജീബ് കോമത്ത്, പി.കെ ഗീത, എം നബീല്‍ ഹാമിദ്, വി.കെ വിന്‍സി എന്നിവര്‍ പ്രസംഗിച്ചു. പ്രധാനാധ്യാപകന്‍ ഒ.സദാനന്ദന്‍ സ്വാഗതം പറഞ്ഞു. മധുര പലഹാരവിതരണവും നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe