കല്ലാച്ചിയിൽ ക്ഷേത്രോത്സവത്തിനിടെ സംഘർഷം: പോലീസ് വാഹനം തകർത്തു; രണ്ട് പേർ കസ്റ്റഡിയിൽ

news image
Jan 18, 2023, 4:15 am GMT+0000 payyolionline.in

കല്ലാച്ചി: കല്ലാച്ചിയിൽ ക്ഷേത്രോൽസവത്തിനിടെ സംഘർഷം. കല്ലാച്ചി വലിയ പറമ്പത്ത് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിനിടയിലാണ് അക്രമം അരങ്ങേറിയത്. ഉൽസവത്തിനിടെ സംഘർഷം നടക്കുന്നതറിഞ്ഞ് സ്ഥല
ത്തെത്തിയ നാദാപുരം കൺട്രോൾ റൂം എസ് ഐ യ്ക്കും സംഘത്തിന് നേരെയാണ് ആദ്യം അക്രമം ഉണ്ടായത്.

സ്ഥലത്തുണ്ടായിരുന്ന രണ്ട് പേരാണ്പോലീസിന് നേരെ അക്രമം നടത്തിയത്. കൺട്രോൾ റൂം എസ് ഐ യ്ക്കും, പോലീസുകാർക്കും നേരെ അക്രമം നടന്നതറിഞ്ഞ് നാദാപുരം
സി ഐ യുടെ നേതൃത്വത്തിൽ കൂടുതൽ
പോലീസ് സ്ഥലത്തെത്തി. അക്രമം നടത്തിയ കല്ലാച്ചി സ്വദേശികളായ രണ്ട് പേരെയാണ് കസ്റ്റഡിയിൽ എടുത്തത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe