നന്തി ബസാർ: കളഞ്ഞു കിട്ടിയ തുക ഉടമസ്ഥനെ തിരച്ചേൽപിച്ച് ബസ് കണ്ടക്ടർ മാതൃകയായി. മുടാടിയിലെ ഉക്കം കണ്ടി നരേന്ദ്രന്റെ നഷ്ടപ്പെട്ട 50,000 രൂപയാണ് കൊയിലാണ്ടി – വടകര റൂട്ടിൽ ഓടുന്ന ശ്രീറാം ബസ്സിലെ കണ്ടക്ടർ തിക്കോടി സ്വദേശി സജിത്ത് ഉടമസ്ഥന് തിരികെ നൽകി മാതൃകയായത്.

സജിത്ത് സുരേന്ദ്ര ന് തുക തിരിച്ചേൽപ്പിക്കുന്നു.
കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കിൽ നിന്നും വരുന്ന വഴിക്കാണ് നരേന്ദ്രന്റെ കൈയിൽ സൂക്ഷിച്ചിരുന്ന അമ്പതിനായിരം രൂപ നഷ്ടപ്പെട്ടത്. തുക തിരികെ നൽകി സമൂഹത്തിന് മാതൃകയായ ജീവനക്കാരനെ ഏവരും അഭിനന്ദിച്ചു.