കളമശേരി സ്ഫോടനം; മരണം നാലായി, പ്രതിയുടെ കസ്റ്റഡി ഹർജി ഇന്ന് പരി​ഗണിക്കും

news image
Nov 6, 2023, 3:25 am GMT+0000 payyolionline.in

കൊച്ചി: കളമശേരി സ്ഫോടനത്തിൽ മരണം നാലായി. കളമശേരി സ്വദേശി മോളി ജോയ് (61)ആണ്‌ മരിച്ചത്.
രാവിലെ 6.30 നായിരുന്നു അന്ത്യം. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അതേസമയം, കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ളതിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.

കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരി ലിബ്നയുടെ സംസ്കാര ചടങ്ങുകൾ നാലിനാണ് നടന്നത്. ലിബ്നയുടെ സഹോദരൻമാരും അമ്മയും പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയാണ്. ഇവരെ കാണിക്കാൻ അഞ്ചു ദിവസം കാത്തെങ്കിലും ഫലമുണ്ടായിരുന്നു. ഇവരുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണ്. മലയാറ്റൂർ നീലീശ്വരത്തെ സ്കൂളിലും വീട്ടിലും വികാരനിർഭരമായ യാത്രയയപ്പാണ് ലിബ്നക്ക് സഹപാഠികൾ നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe