കളരിപ്പടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ചത് ഇരിങ്ങലിലെ യുവതി

news image
Feb 4, 2023, 7:06 am GMT+0000 payyolionline.in

പയ്യോളി : കളരിപ്പടിക്ക് സമീപം ഇന്ന് ട്രെയിൻ തട്ടി മരിച്ചത് ഇരിങ്ങലിലെ യുവതി. ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം
കോട്ടക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ താൽകാലിക ജീവനക്കാരി സലിന (43 ) ആണ് ട്രെയിൻ തട്ടി മരിച്ചത്. ഇന്ന് കാലത്ത് 10 മണിയോടെ കോയമ്പത്തൂരിൽ നിന്നും മംഗലാപുരത്തേക്ക് പോകുന്ന ഇന്റർ സിറ്റി എക്സ്പ്രസ് ഇടിച്ചാണ് മരിച്ചത്.

ഭർത്താവ്: സുനിൽകുമാർ ( കോൺട്രാക്ടർ ). മക്കൾ: ആത്മജ് (ഡോൺ പബ്ലിക് സ്കൂൾ), അമയ്: (അമൃത പബ്ലിക് സ്കൂൾ ), സഹോദരങ്ങൾ: ഷിൽന, ഷിനോജ്, പിതാവ് പരേതനായ നാണു, മാതാവ് : കാഞ്ചന .മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി വടകര മോർച്ചറിയിലേക്ക് മാറ്റി

 

സലിന

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe