കള്ളു ഷാപ്പുകളുടെ വിൽപന ഇനി ഓൺലൈനിൽ; സോഫ്റ്റ്‌വെയർ തയാറാക്കും

news image
Jan 20, 2023, 4:32 am GMT+0000 payyolionline.in

തിരുവനന്തപുരം∙ കള്ളു ഷാപ്പുകളുടെ വിൽപ്പന ലേലം ഓൺലൈനാക്കാൻ സർക്കാർ അനുമതി നൽകി. കള്ളുഷാപ്പുകൾ വിൽക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണതയും വിൽപ്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം തടസ്സങ്ങൾ നേരിടുന്നതിനാലാണ് ഓൺലൈനായി വിൽപ്പന നടത്താൻ തീരുമാനിച്ചത്. ഇതിനായി സോഫ്റ്റ്‌വെയർ തയാറാക്കും. അബ്കാരി ഷോപ്പ് ഡിസ്പോസൽ ചട്ടങ്ങളിലും ഭേദഗതി കൊണ്ടുവരും. സംസ്ഥാനത്ത് 5170 കള്ളുഷോപ്പുകളാണുള്ളത്.വലിയ ഹാളുകൾ വാടകയ്ക്കെടുത്താണ് നിലവിൽ ലേലം നടത്തുന്നത്. ഹാൾ കണ്ടെത്തുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിനും വലിയ തുക ചെലവാകുന്നുണ്ട്. വിൽപ്പന ഓൺലൈൻ വഴിയാക്കുന്നതിനെക്കുറിച്ചു പഠിക്കാൻ സാങ്കേതിക സർവകലാശാലയെ എക്സൈസ് ചുമതലപ്പെടുത്തി. അവർ സമർപ്പിച്ച നിർദേശങ്ങൾ സി ഡാക്കിലെയും ഐടി മിഷനിലെയും എക്സൈസ് വകുപ്പിലെയും ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതി പരിശോധിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe