കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ച കേസ്:ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന് കൂടി സസ്പെൻഷൻ

news image
Sep 27, 2022, 9:27 am GMT+0000 payyolionline.in

തിരുവനന്തപുരം: കാട്ടക്കട ഡിപ്പോയിൽ സെപ്തംബർ 20 തീയതി കൺസഷൻ എടുക്കാനെത്തിയ വിദ്യാർത്ഥിനിയോടും, പിതാവിനോടും അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരു ജീവനക്കാരനെക്കൂടെ കെഎസ്ആർടിസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ്  ​സസ്പെൻഡ്  ചെയ്തത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി വിജിലൻസ് വിഭാ​ഗം നടത്തിയ അന്വേഷണത്തിൽ  കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഈ സംഭവത്തിൽ നേരത്തെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാ​ഗമായി വിജിലൻസ് വിഭാ​ഗം വിശദമായി  വീഡിയോ ഉൾപ്പെടെ  പരിശോധിച്ചപ്പോഴാണ് എസ്. അജികുമാർ സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയത്.  തുടർന്നാണ്  ഇയാൾക്കെതിരെ നടപടി  സ്വീകരിച്ചത്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe