കാണാതായ ആളെ  കണ്ടെത്തി പയ്യോളി ഡോഗ് സ്കോഡിലെ റൂണി താരമായി

news image
Jul 24, 2021, 8:38 am IST

പയ്യോളി: കാണാതായ ആളെ  കണ്ടെത്തി പയ്യോളി ഡോഗ് സ്കോഡിലെ പോലീസ് നായ റൂണി താരമായി. പയ്യോളി സ്റ്റേഷ ൻ പരിധിയിൽ വെള്ളിയാഴ്ച പുലർച്ചെ കാണാതായ ആളെയാണ് ഒന്നര വയസുള്ള റൂണിയെന്ന പോലീസ് നായ പന്ത്രണ്ട് മണിയോടെ കണ്ടെത്തിയത്. എട്ടു മാസമായി പയ്യോളി ഡോഗ് സ്കോഡിലുള്ള ബെൽജിയം മെനലോയിസ് ഇനത്തിൽ പെട്ട നായയാണ റൂണി.

 

 

 

 

 

 

അമേരിക്കൻ പട്ടാളം ബിൻലാദനേയും ഐ.എസ്.എസ്.തലവൻ അലി അക്ബർ ബാഗ്ദാദിയേയും തിരഞ്ഞ് കണ്ടെത്താൻ ഈ ഇനത്തിൽ പെട്ട നായയെയാണ് ഉപയോഗിച്ചിരുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസിന് കീഴിൽ മൂന്ന് ഡോഗ് സ്കോഡുകളിലായി ഒൻപത് നായകളാണുള്ളത്. ഒന്നര വയസുള്ള റൂണിക്കാ ണ് കൂട്ടത്തിൽ പ്രായം കുറഞ്ഞത്. മനുഷ്യൻ്റെ മണം മനസിലാക്കി തിരച്ചിലിന് പ്രത്യേക പരിശീലനം ലഭിച്ച നായയാണ് റൂണി.

എ.എസ്.ഐ. കെ. പ്രവീൺ കുമാർ, ടി.ടി. ഷിനോസ് കുമാർ, പി. ജിതേഷ് കുമാർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe