കാനഡയില്‍ വെച്ച് മരണപ്പെട്ട എന്‍ഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയുടെ മയ്യത്ത് ഖബറടക്കി

news image
Jul 6, 2015, 2:54 pm IST

തുറയൂര്‍: ന്യൂയോര്‍ക്കില്‍ എന്‍ഞ്ചിനിയറിംഗിന് ഉപരി പഠനം നടത്തുന്ന തുറയൂര്‍ പാലച്ചുവടയിലെ സി.എച്ച് സല്‍മാന്റെ (24) മയ്യത്ത് നാട്ടില്‍ എത്തിച്ച് ഖബറടക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് പനിയെ തുടര്‍ന്ന് സല്‍മാന്‍ മരിച്ചത്. ബോബേ കേരള മുസ്ലീം ജമാഅത്തെ ജനറല്‍സെക്രട്ടറിയും മുസ്ലീം ;ലീഗ് ദേശീയ കമ്മിറ്റി അംഗവും സി.എച്ച് സെന്റര്‍ ഭാരവാഹിനിയുമായ പാലച്ചുവടിലെ സി.എച്ച് അബ്ദു റഹിമാന്റെ മകനാണ് സല്‍മാന്‍.ശനിയാഴ്ച മുംബൈയില്‍ നിന്ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തിച്ച മയ്യത്ത് ഞായറാഴ്ച നാല് മണിയോടെയാണ് ജന്‍മദേശമായ തുറയൂരില്‍ എത്തിച്ചത്. മാതാവ്:ഷരീഫ(മുംബൈ) ഷരിയാന്‍, ഷമ്മാസ്, ഷുഹൈബ്, സുഹൈബ്, സുഹൈല എന്നിവര്‍ സഹോദരങ്ങളാണ്. തുറയൂര്‍ ചരിച്ചില്‍ ജമാഅത്തെ പള്ളിയില്‍ ഖബറടക്കത്തിന് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പി.എസ്.സി മെമ്പര്‍ ടി.ടി ഇസ്മായില്‍, തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ യു.സി ഷംസുദ്ദീന്‍, ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട്‌ ഹംസ പയ്യോളി, ഖത്തര്‍ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്‌ കുന്നുമ്മല്‍ റസാഖ്, തുരയൂര്‍ പഞ്ചായത്ത് മുസ്ലീം  ലീഗ് ജനറല്‍ സെക്രട്ടറി സി.എ അബൂബക്കര്‍, തുറയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ നസീര്‍ പൊടിയാതി എന്നിവര്‍ വീട്ടിലെത്തി അന്തിമാപചാരമാര്‍പ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe