കാന്‍സറിനെ നേരിടാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്

news image
Nov 14, 2013, 1:05 pm IST payyolionline.in
കാന്‍സര്‍ വന്നാല്‍ മരണം ഉറപ്പെന്ന ചിന്താഗതി ഇന്ന് മാറിക്കഴിഞ്ഞു. യുവരാജ് സിംഗ്, ഇന്നസെന്റ് തുടങ്ങീ സെലിബ്രിറ്റികള്‍ കാന്‍സറിനെ ചിരിച്ചു കൊണ്ട് തള്ളിക്കളയുകയും ജീവിതത്തിലേക്ക് ഉത്സാഹഭരിതരായി തിരിച്ചുവരികയും ചെയ്തവരാണ്. അത് പക്ഷേ, അവര്‍ക്ക് മികച്ച ചികിത്സ ലഭിച്ചതുകൊണ്ട് കൂടിയാണ്. ഒരു സാധാരണക്കാരന് പക്ഷേ, വലിയ പണം ചെലവഴിച്ചുള്ള ചികിത്സ അപ്രാപ്യമാകും. ഇവിടെയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് കാന്‍സര്‍ ചികിത്സക്ക് ഒരു ഹെല്‍ത്ത് പോളിസിയുമായി രംഗപ്രവേശം ചെയ്യുന്നത്. ചുരുങ്ങിയ ഒറ്റത്തവണ പ്രീമിയത്തില്‍ തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സക്ക് പണം നേടാനുള്ള പദ്ധതിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെത്.

500 രൂപ അടച്ചാല്‍ ഒരാള്‍ക്ക് അമ്പതിനായിരം രൂപയുടെയും 1000 രൂപ അടച്ചാല്‍ ഒരു ലക്ഷം രൂപയുടെയും 2000 രൂപ അടച്ചാല്‍ രണ്ട് ലക്ഷം രൂപയുടെയും പത്തായിരംരൂപ അടച്ചാല്‍ അഞ്ച് ലക്ഷം രൂപയുടെയും സൗജന്യ ചികിത്സാ സഹായം നല്‍കുന്ന പദ്ധതിയാണിത് -എസ് ഐ ബി കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്. അംഗത്വം എടുത്താല്‍ ജീവിതകാലം മുഴുവന്‍ പരിരക്ഷ ലഭിക്കും. ആര്‍ സി സി തുടങ്ങി വെച്ച പദ്ധതിയുമായി എസ് ഐ ബി കൈകോര്‍ക്കുകയാണുണ്ടായത്. എസ് ഐ ബിയുടെ എല്ലാ എക്കൗണ്ട് ഉടമകള്‍ക്കും പദ്ധതിയില്‍ ചേരാം. പുതിയ എക്കൗണ്ട് തുറന്നാലും മതി. അംഗത്വം എടുക്കുന്നവര്‍ക്ക് വൈദ്യപരിശോധന ഉണ്ടാകില്ല. വര്‍ഷം തോറും പോളിസി പുതുക്കേണ്ടതില്ല. അംഗത്വം എടുത്ത് രണ്ട് വര്‍ഷത്തിന് ശേഷമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ. നിലവില്‍ അര്‍ബുദ ചികിത്സ തേടുന്നവര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ല. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് അമ്പത് രൂപ മുതല്‍ നൂറ് രൂപ വരെ സൗത്ത് ഇന്ത്യന്‍ ബാങ്ക് സൗജന്യമായി നല്‍കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe